islamic quiz malayalam

*ഇന്നത്തെ ചോദ്യങ്ങളും ഉത്തരങ്ങളും ഒറ്റ നോട്ടത്തിൽ*

1 : റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍ ആര്?
👉നൂഹ് നബി (അ)

2 : ധിക്കാരിയായ ഫിര്‍ഔന്‍റെ ശവശരീരം ലോകത്തിനു ഒരു ദൃഷ്ടാന്തമായി സൂക്ഷിക്കുമെന്നു പറഞ്ഞത് ഏതു സൂറത്തില്‍ ആണ്?
👉സൂറത്ത് യൂനുസ്‌

3 : പ്രപഞ്ചം ആദ്യം ഒട്ടിപ്പിടിച്ച അവസ്ഥയില്‍ ആയിരുന്നു, പിന്നീട് ഒരി വിസ്ഫോടനത്തിലൂടെ വേര്‍പെട്ടു എന്നുള്ള സത്യം ശാസ്ത്രം കണ്ടെത്തും മുമ്പേ ഖുര്‍ആനില്‍ പരാമര്‍ശിച്ചിരുന്നു. ഏതു സൂറത്തിലാണ് ഈ പരാമര്‍ശമുള്ളത്?
👉സൂറത്ത് അംബിയാഅ

4 : ഭൂമിയിലെ ആദ്യ കൊലപാതകം നടത്തിയ ആദമിന്റെ മകന്‍ തന്‍റെ സഹോദരന്‍റെ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കെ അത് എങ്ങിനെ സംസ്കരിക്കണമെന്ന് പഠിപ്പിക്കാന്‍ അല്ലാഹു ഒരു പക്ഷിയെ നിയോഗിച്ചു. ഏതാണ് ആ പക്ഷി.? ഭൂമിയിലെ ആദ്യ കൊലപാതകം നടത്തിയ ആദമിന്റെ മകന്‍ തന്‍റെ സഹോദരന്‍റെ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കെ അത് എങ്ങിനെ സംസ്കരിക്കണമെന്ന് പഠിപ്പിക്കാന്‍ അല്ലാഹു ഒരു പക്ഷിയെ നിയോഗിച്ചു. ഏതാണ് ആ പക്ഷി.?
👉കാക്ക

5 : ഖുര്‍ആനില്‍ ഏതു സൂറത്തിലാണ് വുദുവിന്‍റെയും തയമ്മുമിന്റെയും രൂപം വ്യക്തമാക്കുന്നത്?
👉സൂറത്ത് മാഇദ

6 : ആദ്യ ഖിബ്‌ല ആയിരുന്ന ബൈത്തുല്‍ മുഖ‌ദ്ദിസില് നിന്ന് മക്കയിലെ ബൈത്തുല്‍ ഹറാം മുസ്‌ലിംകളുടെ ഖിബ്‌ല ആക്കി അള്ളാഹു പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ഏതു സൂറത്തില്‍ ആണ്?
👉സൂറത്ത് അല്‍ ബഖറ

7 : തന്റെ സമൂഹത്തില്‍ നിലനിന്നിരുന്ന 'അളവിലും തൂക്കത്തിലും കൃതൃമം കാണിക്കുക' എന്ന സാമൂഹിക തിന്മക്കെതിരെ ശക്തമായി രംഗത്ത് വന്ന പ്രവാചകന്‍ ആരായിരുന്നു?
👉ശുഐബ് (അ)

8 : ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പേര് പറഞ്ഞ പ്രവാചകന്‍?  
👉മൂസാ നബി (അ)

9 : ഒരേ സൂറത്തില്‍ രണ്ടു തവണ سجود التلاوة ഉള്ള സൂറത്ത് ഏതാണെന്ന് അറിയാമോ? 
👉സൂറത്തുല്‍ ഹജ്ജ്‌

10 : ഖുര്‍ആനില്‍ എത്ര തവണ سجود التلاوة (സുജൂദിന്റെ ആയത്തുകള്‍) വന്നിട്ടുണ്ട്? 
👉15

11 : ഒരു സൂറത്തില്‍ മുഴുവന്‍ സൂക്തങ്ങളിലും അല്ലാഹു എന്ന് ആവര്‍ത്തിച്ചു വന്നിരിക്കുന്നു. ഏതാണ് ആ സൂറ:? 
👉സൂറ: അല്‍ മുജാദല

12 : ഖുര്‍ആനിലെ ഏറ്റവും ചെറിയ സൂറ: ഏതാണ്? 
👉സൂറത്തുല്‍ കൌസര്‍‍

13 : മലയാളത്തില്‍ എഴുതിയ ആദ്യ ഖുര്‍ആന്‍ പരിഭാഷയുടെ കര്‍ത്താവ്?
👉മായിന്‍കുട്ടി ഇളയ‍

14 : സാഹിബുല്‍ ഹൂത്‌ എന്നറിയപ്പെടുന്ന പ്രവാചകന്‍?  
👉യൂനുസ്‌ നബി (അ)

 15 : വിശുദ്ധ ക`അബാലയം തകര്‍ക്കുന്നതിന്‌ വേണ്ടി ആനകള്‍ ഉള്‍പ്പെടെയുള്ള സൈന്യവുമായി പുറപ്പെട്ട രാജാവ്?
👉അബ്റഹത്
...................................................
*ഇന്നത്തെ ചോദ്യങ്ങളും ഉത്തരങ്ങളും ഒറ്റ നോട്ടത്തിൽ*

1 : ഏതൊരു ശരീരവും മരണം ആസ്വധിക്കുന്നതാണ് എന്ന് പറയപ്പെട്ടിരിക്കുന്നത് അൽ ഇംറാനിലെ ഏത് ആയത്തിലാണ്?
👉185

2 : കഅബയുടെ ഉയരം എത്ര അടിയാണ്?
👉43 അടി

3 : ഏറ്റവും ദുർബലമയ വീട് എന്ന് ഖുർആൻ വിശേഷിപ്പിച്ചത് ?
👉എട്ടുകാലിയുടെ വീട്

4 : "ഉന്നത സ്ഥലങ്ങൾ " എന്ന് അർത്ഥം വരുന്ന സൂറത്ത് ഏത്?
👉അഅറാഫ്

5 : പലിശ ഉപേക്ഷിച്ചില്ലെങ്കിൽ അള്ളാഹു വിന്റെ നടപടി എന്തായിരിക്കും? ( അൽ ബഖറ 279)
👉നിങ്ങൾക്കെതിരെ അള്ളാഹു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു

6 : അള്ളാഹു മസ്ജിദുത്തക് വ എന്ന വിശേഷിപ്പിച്ചത് ഏത് മസ്ജിദിനെ ആണ്?
👉മസ്ജിദു ക്വുബ

7 : "അൽ അബ്റാർ" എന്ന പേരിൽ അറിയപ്പെടുന്ന സൂറത്ത് ഏത്?
👉ഇൻസാൻ

8 : മലക്കുകൾ സ്ത്രീകളാണോ, അതോ പുരുഷൻമാരാണോ?
സ്ത്രീകളല്ല, എന്നാൽ പുരുഷൻമാരാണോ എന്നതിന് തെളിവുമില്ല

9 : ഹത്വീൻ യുദ്ധം നടന്നത് എപ്പോയാണ്?
👉AD 1187 ൽ

10 : നബി (സ) ക്ക് വേണ്ടി കരാർ എഴുതിയിരുന്ന സ്വഹാബി ?
👉അലി (റ)

11 : ദാവൂദ് നബി (അ) ന്റെ നോമ്പ് എപ്രകാരമായിരുന്നു?
👉എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും

12 : ഇബ്റാഹീം നബി (അ) നു സന്തോഷ വാർത്തയുമായി വന്ന ദുധൻമാരുടെ മറ്റൊരു ദൗത്യം എന്തായിരുന്നു?
👉ലൂത് നബി (അ) ന്റെ ജനതയെ ശിക്ഷിക്കുക

13 : ഫിർദൗസുൽ ഹിഖ്മ (The paradise of wisdom) എന്ന പേരിൽ ഇസ്ലാമിക് മെഡിസിനെ പറ്റിയുള്ള എൻസൈക്ലോപീഡിയ രചിച്ചതാര്?
👉അലി ബിന് സഹലുറബ്ബാൻ അത്ത്വബരി

14 : തിരിച്ചും മറിച്ചും ഓതാൻ കഴിയുന്ന ഏക ആയത്ത് ഏത്?
👉മുദ്ദസിർ ആയ 3

15 : "വിവിധ സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ വീക്ഷണത്തോട് യോചിച്ച് കൊണ്ട് ഖുർആൻ അവതരിച്ചു." ആരാണ് അദ്ദേഹം?
👉ഉമർ ഇബ്നു അൽ ഖത്താബ് (റ)

16 : സുനൻ ഇബ്നുമാജയിൽ എത്ര ഹദീസ് ഉണ്ട്?
👉4000

17 : നബി (സ) സൌർ ഗുഹയിലെ താമസത്തെ പറ്റിയുള്ള സൂറത്ത്?
👉തൗബ

18 : "അത്വയ്യാർ" എന്ന പേരിൽ അറിയപ്പെടുന്നത് ആര്?
👉ജഅഫർ ബിന് അബീതാലിബ്

19 : അള്ളാഹുവെ സംബന്ധിച്ചടുത്തോളം ഈസാ നബിയുടെ (അ) (ജനനത്തിന്റെ ) ഉപമ
 ഏതാണ്?
👉മനുഷ്യരും കല്ലും

................... ........
*ഇന്നത്തെ ചോദ്യങ്ങളും ഉത്തരങ്ങളും ഒറ്റ നോട്ടത്തിൽ*

1 : ഇയാസ് ബ്നു മുആവിയ (റ) മഹാനായ ഒരു അൻസാരിയുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു ആരാണ് ആ അൻസാരി? 
👉മാലിക് ബ്നു അനസ് (റ)

2 : ഇമാം ഗസ്സാലി (റ) ,തന്റെ ഏത് ശിഷ്യനെയാണ് "രണ്ടാം ശാഫിഈ " എന്ന് അഭിസംബോധനം ചെയ്തത് ? 
👉മുഹമ്മദ് യഹ് യ

3 : നബി(സ്വ) ഒരിക്കല്‍ മഗ് രിബ് നിസ്‌കാരത്തില്‍ പൂര്‍ണ്ണമായി പാരായണം ചെയ്ത ഏറ്റവും വലിയ സൂറത്ത് ഏത്?
👉സൂറത്തുല്‍ അഹ്‌റാഫ്

4‍: ഫാത്തിഹയില് നല്‍കപ്പെടാത്ത 7 അക്ഷരങ്ങള്‍ നല്‍കപ്പെട്ട ഖുര്‍ആനിലെ ഏക സൂക്തം?
👉സൂറത്ത് അന്‍ആമിലെ 122-ാം ആയത്ത്

5 : ഖുര്‍ആന്‍ മനപ്പാഠമുള്ള ധാരാളം സ്വഹാബികള്‍ രക്തസാക്ഷികളായ യുദ്ധം?
👉യമാമയുദ്ധം

6 : മറ്റു സൂറത്തുകളില്‍ പറയപ്പെടാത്ത 18 മതവിധികള്‍ പറയുന്ന സൂറത്ത്?
👉സൂറത്തുല്‍ മാഇദ

7 : എല്ലാരോഗത്തിനും മരുന്നാണെന്ന് പ്രവാചകർ(സ്വ)പറഞ്ഞ സൂറത്ത് ഏത്?
👉സൂറത്തുൽ ഫാത്തിഹ

8 : 'തഅ്‌ലീമുൽ മസ്അല' എന്ന് പേര് വരുന്ന സൂറത്ത് ഏത്?
👉സൂറത്തുൽ ഫാത്തിഹ

9 : ഖുര്‍ആനില്‍ പറയപ്പെട്ട ലോഹങ്ങള്‍?
👉സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ്, ചെമ്പ്

10 : ഒറ്റത്തവണ പൂര്‍ണ്ണമായി അവതരിച്ച സൂറത്ത്?
👉സൂറതുല്‍ മുദ്ദസ്സിര്‍

11 : ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബി മൂസാ (അ) ആണ്. എത്ര തവണ?
👉136

12 : "ലാ ഇലാഹ ഇല്ലല്ലാഹു" എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
👉2

13 : ശിർകിൽ നിന്ന് അകറ്റുന്നത് (ﺑﺮﺍﺋﺔ ﻣﻦ ﺍﻟﺸﺮﻙ ) എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
👉സൂറത്ത് അൽ-കാഫിറൂൻ

14 : ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്?
👉സൂറത്ത് ത്വാഹാ

15 : ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം?
👉കടമിടപാടുകളുടെ നിയമങ്ങൾ

16 : ഇന്ത്യക്കാരുടെ മീഖാത്ത് ഏതാണ്?
👉യലംലം

17 : അന്ത്യപ്രവാചകന്റെ പ്രത്യേക ലക്ഷണമായി പൂർവ വേദങ്ങളിൽ പ്രസ്ഥാവിച്ചത് എന്ത്?
👉ഖാത്തമുന്നുബുവത്ത് എന്ന മുദ്ര

18 : ഇബ്റാഹിം നബിയുടെ ശത്രുവായിരുന്ന നംറൂദിന്റെ ഭരണ നൂറ്റാണ്ട്?
👉BC 19

19 : സ്വലാഹുദ്ദീൻ അയ്യൂബിയുടെ ഖബർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
👉ഡമസ്കസ്

20 : നബിക്ക് നുബുവ്വത്ത് ലഭിച്ചത്ത് കോമൺ എറ (CE) എത്രാം വർഷമാണ്?
👉CE 609

Comments